ശ്രേയസ് ന്യൂസിലൻഡിന് എതിരായ പരമ്പരയിൽ നിന്ന് പുറത്ത്

Newsroom

ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യർ പുറത്തായി. പരിക്കേറ്റ താരം കൂടുതൽ ചികിത്സയ്ക്ക് ആയി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് (NCA) പോകും എന്ന് ബി സി സി ഐ അറിയിച്ചു. ശ്രേയസ് അയ്യർക്ക് പകരക്കാരനായി രജത് പാട്ടീദാറിനെ ഇന്ത്യ ടീമിലേക്ക് തിരഞ്ഞെടുത്തു.

Shreyasiyersanju

ജനുവരി 18ന് ഹൈദരാബാദിൽ ആണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനം നടക്കുന്നത്.

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (WK), വിരാട് കോലി, സൂര്യകുമാർ യാദവ്, കെഎസ് ഭരത് (WK), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രജത് പതിദാർ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മൊഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, ഉംറാൻ മാലിക്.