മാലിക് ദുബായിയിലേക്ക് മടങ്ങുന്നു, പാക് ടീമിൽ നിന്ന് റിലീസ് ചെയ്തു

Shoaibmalik

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യ്ക്ക് മുമ്പ് സീനിയര്‍ താരം ഷൊയ്ബ് മാലികിനെ റിലീസ് ചെയ്ത് പാക്കിസ്ഥാന്‍. തന്റെ മകന് സുഖമില്ലാത്തതിനാൽ കുടുംബത്തോടൊപ്പം ചേരുവാന്‍ ദുബായിയിലേക്ക് മടങ്ങുന്നതിനായാണ് ഷൊയ്ബ് മാലികിനെ പാക്കിസ്ഥാന്‍ റിലീസ് ചെയ്തത്.

ടി20 പരമ്പരയ്ക്ക് ശേഷം ബാക്കി ടീമംഗങ്ങളും ധാക്കയിൽ നിന്ന് ദുബായ് വഴിയാണ് പാക്കിസ്ഥാനിലേക്ക് യാത്രയാകുന്നത്. ടി20 പരമ്പരയ്ക്ക് ശേഷം ഇരു രാജ്യങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഏറ്റുമുട്ടും.

Previous articleകരുണാരത്നേ 147 റൺസിൽ പുറത്ത്, 300 കടന്ന് ശ്രീലങ്ക
Next articleരാഹുൽ കെ പി ഐ എസ് എൽ ബയോ ബബിൾ വിടും