ഐസിസിയുടെ ദശാബ്ദത്തിലെ ടീമുകളെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍. ഇത് ഐസിസി ടീമല്ലെന്നും ഇത് വെറും ഐപിഎല്‍ ടീമാണെന്നുമായിരുന്നു പാക്കിസ്ഥാന്റെ മുന്‍ താരത്തിന്റെ വിമര്‍ശനം. പാക്കിസ്ഥാനില്‍ നിന്ന് ഒരു താരം പോലും ഇടം പിടിക്കാതെ വന്നതാണ് താരത്തെ ചൊടിപ്പിച്ചത്.
പാക്കിസ്ഥാന്‍ താരങ്ങള്‍ക്കാര്‍ക്കും ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലെ ടീമിലും ഇടം ലഭിച്ചിരുന്നില്ല. ഇതാണ് ഷൊയ്ബിനെ ഇത്തരത്തില്‍ പ്രതികരിക്കുവാന്‍ ഇടയാക്കിയത്. ബാബര്‍ അസമിനെ ടി20യില്‍ എടുക്കാത്തതാണ് ഷൊയ്ബിനെ ഏറ്റവും അധികം ചൊടിപ്പിച്ചത്. ബാബര്‍ നിലവില്‍ ടി20യുടെ ഒന്നാമത്തെ ബാറ്റ്സ്മാനാണ്. പാക്കിസ്ഥാനും ഐസിസിയിലെ അംഗമാണെന്നത് ഐസിസി മറന്ന് പോയെന്ന് തോന്നുന്നു. അവരും ടി20 കളിക്കുന്നുണ്ടത് ഐസിസി ഓര്‍ക്കേണ്ടതായിരുന്നുവെന്നും പാക്കിസ്ഥാനില്‍ നിന്ന് ഒരു താരത്തെ പോലും എടുക്കാത്ത ഒരു ടീം ഐപിഎല്‍ ടീമാണെന്നും ലോക ക്രിക്കറ്റ് ടീം അല്ലെന്നും ഷൊയ്ബ് അഭിപ്രായപ്പെട്ടു.