
- Advertisement -
എഡിസൻ കവാനിയുടെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിന് പുതിയ ഒരു ഭാവം കൂടെ നൽകി എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഫോർവേഡ് റാഷ്ഫോർഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ ഇതുവരെ ഉള്ളതിനു പുറമെ ശക്തി കൂട്ടാൻ കവാനിക്ക് ആകുന്നുണ്ട് എന്ന് റാഷ്ഫോർഡ് പറയുന്നു. കവാനി ഗോൾ അടിക്കുന്നതു അസിസ്റ്റു നൽകുന്നതും കാണുന്നതിൽ സന്തോഷം ഉണ്ട് എന്ന് റാഷ്ഫോർഡ് പറഞ്ഞു.
കവാനി വലിയ താരമാണ്. അദ്ദേഹത്തിനൊപ്പം കളിക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും റാഷ്ഫോർഡ് പറയുന്നു. എന്നാൽ അവസാന മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് സമനില വഴങ്ങി എന്നത് നിരാശ നൽകുന്നു എന്ന് റാഷ്ഫോർഡ് പറഞ്ഞു. സമനില ആണെങ്കിലും ടീമിന് ആ ഫലം പരാജയമായാണ് തോന്നുന്നത് എന്നും റാഷ്ഫോർഡ് പറഞ്ഞു. അടുത്ത മത്സരത്തിൽ വിജയിച്ച് വിജയ പാതയിലേക്ക് തിരികെ വരണം എന്നും റാഷ്ഫോർഡ് പറഞ്ഞു.
Advertisement