ഏഷ്യ കപ്പിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ സീനിയേഴ്സിന് ഇന്ത്യ വിശ്രമം നൽകിയേക്കും, ശിഖര്‍ ധവാന്‍ ക്യാപ്റ്റനാവും

ഏഷ്യ കപ്പിന് ശേഷം ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കായി എത്തുമ്പോള്‍ ഇന്ത്യന്‍ ടീമിൽ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നൽകുമെന്ന് സൂചന. സീനിയര്‍ താരങ്ങളുടെ അഭാവത്തിൽ ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കിയാകും ഇന്ത്യ മത്സരത്ത്ിനെത്തുകയെന്നാണ് അറിയുന്നത്.

കെഎൽ രാഹുലിനെ ഈ പരമ്പരയ്ക്ക് പരിഗണിച്ചേക്കില്ലെന്നും ടി20 ലോകകപ്പിന് വേണ്ടി താരം തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി ഏകദിന പരമ്പരയിൽ താരത്തെ ഒഴിവാക്കിയേക്കുമെന്നുമാണ് ലഭിയ്ക്കുന്ന വിവരം. സിംബാബ്‍വേയ്ക്കെതിരെ നായകനായി രാഹുല്‍ തിരിച്ചെത്തിയെങ്കിലും ശ്രദ്ധേയമായ പ്രകടനം രാഹുലിൽ നിന്നുണ്ടായില്ല. കൂടാതെ ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ അക്കൗണ്ട് തുറക്കാതെയാണ് താരം മടങ്ങിയത്.