സെഞ്ചുറിക്ക് തൊട്ടരികിൽ ശിഖർ ധവാൻ പുറത്ത്, ഇന്ത്യ മികച്ച സ്കോറിലേക്ക്

Photo: Twitter/@BCCI
- Advertisement -

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. അവസാനം വിവരം ലഭിക്കുമ്പോൾ ഇന്ത്യ 31 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസാണ് കൂട്ടിച്ചേർത്തത്.

രോഹിത് ശർമ്മ 42 റൺസ് എടുത്ത് പുറത്തായപ്പോൾ ശിഖർ ധവാൻ സെഞ്ചുറിക്ക് നാല് റൺസ് അകലെ 96 റൺസിന് പുറത്താവുകയായിരുന്നു. ശിഖർ ധവാനും വിരാട് കോഹ്‌ലിയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 103 റൺസ് ഇന്ത്യൻ സ്കോറിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു. നിലവിൽ 38 റൺസുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും 7 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ ഉള്ളത്.

Advertisement