ന്യൂസിലാൻഡിനെതിരെ ഇന്ത്യ എ ടീമിന് തകർപ്പൻ ജയം

ന്യൂസിലാൻഡ് എ ടീമിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ എ ടീമിന് തകർപ്പൻ ജയം.  92 റൺസിനാണ് ഇന്ത്യ എ ടീം ന്യൂസിലാൻഡ് എ ടീമിനെ തോൽപ്പിച്ചത്.  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 8 വിക്കറ്റ് നഷ്ടത്തിൽ 279 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 187 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ഋതുരാജ് ഗെയ്ക്‌വാദ് 93 റൺസും സൂര്യകുമാർ യാദവ് 50 റൺസും ശുഭ്മൻ ഗിൽ 50 റൺസും ക്രൂണാൽ പാണ്ട്യ 41 റൺസുമെടുത്തു പുറത്തായി. അതെ സമയം മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. 4 റൺസ് എടുത്ത സഞ്ജു സാംസൺ റൺ ഔട്ട് ആവുകയായിരുന്നു. ന്യൂസിലാൻഡിന് വേണ്ടി സാക് ഗിബ്സൺ നാല് വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയതെങ്കിലും തുടർന്ന് ഇന്ത്യൻ ബൗളർമാർ ന്യൂസിലാൻഡ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. ന്യൂസിലാൻഡിന് വേണ്ടി ഓപ്പണർ ജേക്കബ് ഭുല 50 റൺസും ജാക്ക് ബോയ്ൽ 42 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദ് 4 വിക്കറ്റ് വീഴ്ത്തി.

Previous articleഹാരി കെയ്ൻ യൂറോ കപ്പ് കളിക്കുന്നത് സംശയം
Next articleസെഞ്ചുറിക്ക് തൊട്ടരികിൽ ശിഖർ ധവാൻ പുറത്ത്, ഇന്ത്യ മികച്ച സ്കോറിലേക്ക്