ഇന്ത്യക്ക് വമ്പൻ തിരിച്ചടി, ശിഖർ ധവാന് പരിക്ക്

Photo: Twitter/@BCCI
- Advertisement -

ഓസ്‌ട്രേലിയക്കെതിരായ നിർണ്ണായകമായ മൂന്നാം ഏകദിന മത്സരത്തിനിടെ ഇന്ത്യൻ ഓപണർ ശിഖർ ധവാന് പരിക്ക്. മത്സരത്തിനിടെ ആരോൺ ഫിഞ്ചിന്റെ ഷോട്ട് ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശിഖർ ധവാന് പരിക്കേറ്റത്. തുടർന്ന് താരം എക്‌സ്‌റേ എടുക്കാനായി ഗ്രൗണ്ട് വിടുകയും ചെയ്തു.

എക്‌സ്‌റേയുടെ ഫലം ലഭിച്ചതിന് ശേഷം മാത്രമേ ശിഖർ ധവാൻ ഇന്ത്യൻ ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമാവു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും ശിഖർ ധവാന് പരിക്കേറ്റിരുന്നു. അന്ന് ബാറ്റ് ചെയ്യുമ്പോൾ പാറ്റ് കമ്മിൻസിന്റെ പന്ത് വാരിയെല്ലിന് തട്ടിയാണ് പരിക്കേറ്റത്. തുടർന്ന് ആ മത്സരത്തിൽ ഫീൽഡ് ചെയ്യാൻ ശിഖർ ധവാൻ ഇറങ്ങിയിരുന്നില്ല.

Advertisement