5000 ഏകദിന റണ്‍സ് തികച്ച് ശിഖര്‍ ധവാന്‍, ഇന്ത്യ വിജയത്തിലേക്ക് കുതിയ്ക്കുന്നു

Sports Correspondent

ഏകദിനത്തില്‍ 5000 റണ്‍സ് തികച്ച് ശിഖര്‍ ധവാന്‍. തന്റെ വ്യക്തിഗത സ്കോര്‍ പത്തിലെത്തിയപ്പോളാണ് ഈ നേട്ടം ശിഖര്‍ സ്വന്തമാക്കിയത്. വിരാട് കോഹ്‍ലിയ്ക്ക് പിന്നിലായി നേട്ടത്തില്‍ വേഗത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി മാറുകയായിരുന്നു ശിഖര്‍ ധവാന്‍. ന്യൂസിലാണ്ടിനെ 157 റണ്‍സിനു പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഡിന്നര്‍ ബ്രേക്കിന്റെ സമയത്ത് 9 ഓവറില്‍ നിന്ന് 41 റണ്‍സാണ് നേടിയിട്ടുള്ളത്.

29 റണ്‍സുമായി ശിഖര്‍ ധവാനും 11 റണ്‍സ് നേടി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. നേരത്തെ കുല്‍ദീപ് യാദവ് നാലും മുഹമ്മദ് ഷമി മൂന്നും വിക്കറ്റ് നേടി ന്യൂസിലാണ്ടിന്റെ നടുവൊടിക്കുകയായിരുന്നു. ചഹാലിനു രണ്ട് വിക്കറ്റും ലഭിച്ചു.