അടുത്ത വർഷം ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തുമ്പോൾ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. കൊൽക്കത്തയിലെ പിങ്ക് ബോൾ ടെസ്റ്റിന് ആശംസ അറിയിച്ച്കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് അടുത്ത വർഷം ഓസ്ട്രേലിയയിൽ വിരാട് കോഹ്ലിയും സംഘവും കളിക്കുമെന്ന് പ്രതീക്ഷ ഷെയിൻ വോൺ പങ്കുവെച്ചത്.
ഡേ നൈറ്റ് കളിക്കാൻ സമ്മതിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയെയും ഷെയിൻ വോൺ അഭിനന്ദിക്കുകയും ചെയ്തു. അടുത്ത നവംബറിലാണ് ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നത്. പരമ്പരയിൽ നാല് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യ ഓസ്ട്രേലിയയിൽ ഡേ ടെസ്റ്റ് കളിക്കുന്നതിനെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വാഗതം ചെയ്തിരുന്നു.