എമിറേറ്റ്‌സിൽ സമനിലകൊണ്ട് തടിയൂരി ആഴ്സണൽ, വിജയമില്ലാതെ അഞ്ച് മത്സരങ്ങൾ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണലിന്റെ കഷ്ടകാലം തീരുന്നില്ല. പ്രീമിയർ  ലീഗിൽ സ്വന്തം മൈതാനത്ത് സൗത്താംപ്ടനോട് സമനില. ഇരു ടീമുകളും 2 ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇന്നും ജയം ഇല്ലാതായതോടെ ആഴ്സണൽ പരിശീലകൻ ഉനൈ എമറിയുടെ ഭാവിയും തുലാസിലായി. നിലവിൽ 18 പോയിന്റുമായി 7 ആം സ്ഥാനത്താണ് ആഴ്സണൽ. 9 പോയിന്റുള്ള സൗത്താംപ്ടൻ 19 ആം സ്ഥാനത്താണ്.

ഇരു ടീമുകളും തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ച മത്സരത്തിൽ സൗത്താംപ്ടൻ ആണ് ലീഡ് ആദ്യം നേടിയത്. ഡാനി ഇങ്‌സ് ആണ് 8 ആം മിനുട്ടിൽ അവരെ മുന്നിൽ എത്തിച്ചത്. പക്ഷെ പത്ത് മിനിട്ടുകൾക്ക് ശേഷം ലകസേറ്റ് ആഴ്സണലിന് സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ ചേംബേഴ്സിന് പകരം പെപ്പയെ ഇറകിയാണ് ആഴ്സണൽ സൗത്താംപ്ടൻ പ്രതിരോധത്തെ നേരിട്ടത്. പക്ഷെ 70 ആം മിനുട്ടിൽ ഇങ്സിനെ ടിറെനി ബോക്‌സിൽ വീഴ്ത്തിയതിന് റഫറി സൗത്താംപ്ടന് പെനാൽറ്റി അനുവദിച്ചു. വാർഡ് പ്രോസിന്റെ കിക്ക് ലെനോ തടുത്തെങ്കിലും റീബൗണ്ടിൽ താരം പന്ത് വലയിലാക്കി അവരുടെ ലീഡ് പുനസ്ഥാപിച്ചു. പിന്നീടുള്ള സമയത്ത് ആഴ്സണൽ സമനില ഗോൾ കണ്ടെത്തിയത് ഇഞ്ചുറി ടൈമിൽ അഞ്ചാം മിനുട്ടിലാണ്. ഇത്തവണയും ലകസെറ്റ് ആണ് ഗോൾ നേടിയത്.