“ഷമിയെ പോലെ ഒരു ബൗളർ വീട്ടിലിരിക്കുകയാണ് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു” – രവി ശാസ്ത്രി

ഇന്ത്യൻ ബൗളിംഗ് ഡിപാട്മെന്റ് ഏഷ്യൻ കപ്പിൽ കഷ്ടപ്പെടുന്നത് ഷമിയെ പോലൊരു നല്ല ബൗളറെ ടീമിൽ എടുക്കാത്തത് കൊണ്ടാണ് എന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഷമിയെ പോലൊരു ബൗളർ വീട്ടിൽ ഇരിക്കുകയാണ് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

വെറും 4 ഫാസ്റ്റ് ബൗളർമാരുമായാണ് ഇന്ത്യ ഇവിടേക്ക് വന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങൾക്ക് ഒരു പേസർ കൂടെ അധികമായി വേണമായിരുന്നു. മുഹമ്മദ് ഷമിയെ പോലെയുള്ള ഒരാൾ വീട്ടിലിരിക്കുന്നു എന്നത് അമ്പരപ്പിക്കുന്നു. രവി ശാസ്ത്രി പറഞ്ഞു.

അതു ഇത്ര നല്ല ഐ‌പി‌എല്ലിനുശേഷം അദ്ദേഹം ടീമിലെത്തിയില്ല എന്നത് വിശ്വസിക്കാൻ ആയില്ല എന്നും ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം 20 വിക്കറ്റുകൾ നേടി അവരെ കിരീടത്തിലേക്ക് നയിക്കാൻ ഷമിക്ക് ആയിരുന്നു.