ഷാക്കിബ് ന്യൂസിലാണ്ട് പര്യടനത്തിനും ഉണ്ടാകില്ല

Sports Correspondent

ബംഗ്ലാദേശിന്റെ വരാനിരിക്കുന്ന ന്യൂസിലാണ്ട് പര്യടനത്തില്‍ ഷാക്കിബ് അല്‍ ഹസന്‍ കളിക്കില്ല. താരം പറ്റേര്‍ണിറ്റി ലീവ് അപേക്ഷിച്ചത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചതോടെയാണ് ഇത്. തന്റെ മൂന്നാമത്തെ കൂട്ടിയുടെ ജനനത്തിന് അമേരിക്കയിലുള്ള കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനാണ് താരം ലീവ് ആവശ്യപ്പെട്ടത്.

ഐസിസിയുടെ വിലക്ക് മാറി ബംഗ്ലാദേശിന് വേണ്ടി കളിക്കുവാന്‍ തിരികെ എത്തിയ താരം വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ് മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.