ചായയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ബംഗ്ലാദേശ്, ശ്രീലങ്ക 506 റൺസിന് ഓള്‍ഔട്ട്

Sports Correspondent

ധാക്ക ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവുമായി ബംഗ്ലാദേശ്. ചായയ്ക്ക് പിരിയുമ്പോള്‍ 459/5 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ 506 റൺസിന് ടീം ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഷാക്കിബ് അഞ്ചും എബാദത്ത് ഹൊസൈന്‍ നാലും വിക്കറ്റാണ് നേടിയത്.

124 റൺസ് നേടിയ ചന്ദിമലിനെ എബാദത്ത് പുറത്താക്കിയപ്പോള്‍ ആഞ്ചലോ മാത്യൂസ് 145 റൺസുമായി പുറത്താകാതെ നിന്നു. നിരോഷന്‍ ഡിക്ക്വെല്ല, പ്രവീൺ ജയവിക്രമ എന്നിവരെ കൂടി പുറത്താക്കി ഷാക്കിബ് തന്റെ വിക്കറ്റ് വേട്ട അഞ്ചിലെത്തിച്ചു.

മത്സരത്തിൽ 141 റൺസിന്റെ ലീഡാണ് ശ്രീലങ്കയുടെ കൈവശമുള്ളത്.