തീരുമാനം ഷാക്കിബിന്റേത്, യൂ ടേണ്‍ എടുത്ത് ബോര്‍ഡ് ചീഫ്

Sports Correspondent

ഷാക്കിബ് ഏഷ്യ കപ്പ് നഷ്ടപ്പെടുത്തുന്നതിനോട് തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് നസ്മുള്‍ ഹസന്‍ തന്റെ മുന്‍ നയത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നു. താരത്തിനു ശസ്ത്രക്രിയ അനിവാര്യമാണെങ്കിലും ഏഷ്യ കപ്പിനു പകരം സിംബാബ്‍വേ പരമ്പരയ്ക്കിടയ്ക്ക് ശസ്ത്രക്രിയ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു നേരത്തെ നസ്മുള്‍ ഹസന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തീരുമാനം ഷാക്കിബ് അല്‍ ഹസനു എടുക്കാമെന്നാണ് നസ്മുള്‍ പറയുന്നത്.

സെപ്റ്റംബര്‍ 15 മുതല്‍ 28 വരെയുള്ള ടൂര്‍ണ്ണമെന്റിനായുള്ള 31 അംഗ പ്രാഥമിക സ്ക്വാഡില്‍ ഷാക്കിബിനെയും ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഷാക്കിബ് താന്‍ പാതി ഫിറ്റായി കളിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും ഏഷ്യ കപ്പിനു മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാനുമാണ് തന്റെ ആഗ്രഹമെന്നും ബംഗ്ലാദേശ് ഏകദിന നായകന്‍ അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial