ഫ്രീ മൈന്‍ഡ്സെറ്റുമായി കളിച്ചതാണ് തന്റെ ഫോം മടങ്ങിയെത്തുവാന്‍ കാരണം

Shakibalhasan

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്നു ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത് സീനിയര്‍ താരം ഷാക്കിബ് അല്‍ ഹസന്‍ ആയിരുന്നു. പുറത്താകാതെ 96 റൺസ് നേടിയ താരം ഈ മത്സരത്തിന് മുമ്പ് മോശം ഫോമിലൂടെയാണ് കടന്ന് പോയിരുന്നത്. എന്നാൽ ഈ മത്സരത്തിൽ ഫോമിലേക്ക് ഉയര്‍ന്നതിന് കാരണം താരം പറയുന്നത് ഫ്രീ മൈന്‍ഡ്സെറ്റുമായി കളിച്ചതാണെന്നാണ്.

താന്‍ പൊതുവേ കഠിനാധ്വാനം ഏറെ ചെയ്യുന്നയാളാണെന്നും എന്നാൽ താന്‍ ഒട്ടേറെ മത്സരത്തെക്കുറിച്ച് ആധി പിടിക്കാറുണ്ടെന്നും അത് താന്‍ ഈ മത്സരത്തിൽ മാറ്റുകയായിരുന്നുവെന്നും ഷാക്കിബ് അല്‍ ഹസന്‍ വ്യക്തമാക്കി.

താന്‍ കുറച്ച് കാര്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും തനിക്ക് ഭാവിയിൽ അതിന്റെ ഗുണം ലഭിയ്ക്കുമെന്നാണ് കരുതുന്നതെന്നുമാണ് ഷാക്കിബ് അല്‍ ഹസന്‍ വ്യക്തമാക്കിയത്. തനിക്ക് ടെക്നിക്കൽ പ്രശ്നങ്ങളായിരുന്നില്ലെന്നും മാനസികമായ പ്രശ്നങ്ങളാണ് അടുത്തിടെയായി തന്റെ ഫോമിനെ ബാധിച്ചതെന്നും ഷാക്കിബ് വ്യക്തമാക്കി.

Previous articleജോ ഗോമസും വാൻ ഡൈകും പരിക്കിനെ മറികടന്നു എന്ന് ക്ലോപ്പ്
Next articleമെംഫിസ് ഡിപായ് നാളെ ബാഴ്സലോണക്ക് ഒപ്പം പരിശീലനം ആരംഭിക്കും