ഷാക്കിബ് അൽ ഹസൻ കൊവിഡ് പോസിറ്റീവ് ആയതായി ബംഗ്ലാദേശ് അറിയിച്ചു. ശ്രീലങ്കയ്‌ക്കെതിരായ മെയ് 15 ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ ഷാക്കിബ് അൽ ഹസൻ ഉണ്ടാകില്ല. ചൊവ്വാഴ്ച പിസിആർ ടെസ്റ്റിലും റാപ്പിഡ് ആന്റിജൻ ടെസ്റ്റിലും ഷാകിബ് പോസിറ്റീവ് ആയിരിക്കുകയായിരുന്നു. ഇപ്പോൾ ഷാകിബ് ഐസൊലേഷനിൽ ആണ്. ബംഗ്ലാദേശ് ഷാകിബിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.