കിയെല്ലിനി യുവന്റസ് വിടും

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനി ക്ലബ് വിടും എന്ന് ഉറപ്പാകുന്നു. വെറ്ററൻ താരം അമേരിക്കൻ ലീഗിലേക്ക് പോകും എന്നാണ് റിപ്പോർട്ട്. കിയെല്ലിനിക്ക് ആയി രണ്ട് അമേരിക്കൻ ക്ലബുകൾ രംഗത്ത് ഉണ്ട്. ലോസ് ഏഞ്ചൽസ് എഫ് സി ആണ് കിയെല്ലിനിക്കായി മുന്നിൽ ഉള്ളത്. യുവന്റസിൽ താരം ഇനിയും തുടരാനുള്ള സാധ്യതകൾ വിരളമാണ്. പുതിയ സെന്റർ ബാക്കുകളെ സൈൻ ചെയ്യാൻ യുവന്റസ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്.

കിയെല്ലിനിയെ ക്ലബിൽ നിലനിർത്തണം എന്ന് അലെഗ്രി ആവശ്യപ്പെട്ടിരുന്നു എങ്കിലും താരം ക്ലബ് വിടാൻ തന്നെയാണ് സാധ്യത. കഴിഞ്ഞ രണ്ടു സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്.