ജീസുസിനെ ലക്ഷ്യമിട്ട് ആഴ്സണൽ

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന ക്ലബുകളിൽ മുന്നിൽ ഉള്ളത് ആഴ്‌സണൽ തന്നെ ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഹാളണ്ടിനെ സിറ്റി ടീമിൽ എത്തിച്ചതോടെ ജീസുസിന്റെ സിറ്റിയിലെ കാലം കഴിഞ്ഞതായാണ് അനുമാനിക്കുന്നത്. അടുത്ത വർഷം വരെ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് കരാർ ഉള്ളത്.

നേരത്തെ തന്നെ താരത്തിന്റെ ടീമും ആയി ആഴ്‌സണൽ ഫുട്‌ബോൾ ഡയറക്ടറും മുൻ ബ്രസീലിയൻ താരവും ആയ എഡു ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. ജീസസിനെ ടീമിൽ നിലനിർത്താൻ ഗാർഡിയോള ഉദ്ദേശിക്കുന്നില്ല എന്നതിനാൽ തന്നെ താരത്തെ തങ്ങളുടെ മുന്നേറ്റ നിരയിലേക്ക് കൊണ്ടു വരാൻ ആണ് ആഴ്‌സണൽ ശ്രമം.

ജീസസ് 2017 മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. 150ൽ അധികം മത്സരങ്ങൾ താരം സിറ്റിക്ക് ഒപ്പം കളിച്ചിട്ടുണ്ട്‌