പാക്കിസ്ഥാന് സൂപ്പര്‍ ലീഗിനിടെ സ്പോട്ട് ഫിക്സിംഗിനു ശിക്ഷ ഏറ്റുവാങ്ങിയ പാക് താരം ഷഹ്സൈബ് ഹസനു കൂടുതല്‍ തിരിച്ചടി. താരത്തിനു നേരത്തെ ഒരു വര്‍ഷത്തെ വിലക്കും ഒരു മില്യണ്‍ പാക്കിസ്ഥാന് രൂപയും പിഴയായി വിധിച്ചതെങ്കില്‍ അത് ഇപ്പോള്‍ നാല് വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു. നേരത്തെയുള്ള ഒരു മില്യണ്‍ രൂപയുടെ ശിക്ഷയ്ക്കെതിരെ താരം അപ്പീല്‍ പോയിരുന്നു.
എന്നാല്‍ പിഴ അതേ പോലെ നിലനിര്‍ത്തിയ ശേഷം വിലക്ക് നാല് വര്‍ഷമാക്കി ഉയര്‍ത്തുകയാണ് ജസ്റ്റിസ് ഹമീദ് ഹസന് ചെയ്തത്. ഇപ്പോള്‍ ഒരു വര്‍ഷത്തെ വിലക്കിന്റെ കാലാവധി താരത്തിനു കഴിഞ്ഞിരുന്നു. ഇത് ഇനി മൂന്ന് വര്‍ഷം കൂടി തുടരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial