സണ്ണിയെ കയ്യേറ്റം ചെയ്ത ശഹാദത്തിന് അഞ്ചു വർഷം വിലക്ക്!!

- Advertisement -

ബംഗ്ലാദേശിന്റെ മുന്‍ ടെസ്റ്റ് പേസര്‍ ഷഹാദത്ത് ഹൊസൈന് അഞ്ചു വർഷത്തെ വിലക്ക്. നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ ധാക്കയും ഖുല്‍നയും തമ്മിലുള്ള മത്സരത്തിനിടെ അറാഫത്ത് സണ്ണിയെ കൈയ്യേറ്റം ചെയ്തതിനാണ് ഷഹാദത്തിനെതിരെ നടപടി വന്നിരിക്കുന്നത്. 5 വർഷം വിലക്കിനൊപ്പം 3 ലക്ഷം ടക പിഴയും അടക്കണം.

ഷഹാദത്തിന് പന്തിന്റെ ഒരു സൈഡ് ഷൈന്‍ ചെയ്യിക്കുവാനുള്ള കഴിവില്ലെന്ന് അറാഫത്ത് പറഞ്ഞത് താരത്തെ ചൊടിപ്പിക്കുകയും പിന്നീട് അത് കയ്യാങ്കളിയിൽ എത്തുകയുമായിരുന്നു. നേരത്തെ മാച്ച റഫറിയുടെ ശഹാദത്തിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം താരം അംഗീകരിച്ചിരുന്നു. ആദ്യ ഒരു വർഷത്തെ വിലക്ക് കിട്ടും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ കടുത്ത തീരുമാനം തന്നെ എടുക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.

Advertisement