പാക്കിസ്ഥാനെ മുന്നോട്ട് നയിച്ച് ഷഫീക്കും ബാബറും, ഇനി വേണ്ടത് 195 റൺസ്

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ഗോളിൽ വിജയം നേടുവാന്‍ പാക്കിസ്ഥാന്‍ നേടേണ്ടത് 195 റൺസ്. മത്സരത്തിന്റെ നാലാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 147/2 എന്ന നിലയിലാണ്.

77 റൺസുമായി അബ്ദുള്ള ഷഫീക്കും 26 റൺസ് നേടി ബാബര്‍ അസമുമാണ് ക്രീസിലുള്ളത്. 35 റൺസ് നേടിയ ഇമാം ഉള്‍ ഹക്കിനെ രമേശ് മെന്‍ഡിസ് പുറത്താക്കിയപ്പോള്‍ അസ്ഹര്‍ അലിയെ പ്രഭാത് ജയസൂര്യ പുറത്താക്കുകയായിരുന്നു.

നേരത്തെ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 337 റൺസിൽ അവസാനിച്ചു. ചന്ദിമൽ 94 റൺസുമായി പുറത്താകാതെ നിന്നു.