ഷഫാലിക്ക് ഇരട്ട സെഞ്ച്വറി, സ്മൃതിക്ക് 149!! ഇന്ത്യ ആദ്യ ദിവസം 524 റൺസ് നേടി

Newsroom

ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ വനിതകൾ മികച്ച നിലയിൽ. ഇന്ത്യൻ വനിതാ ടീം ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ 525 എന്ന നിലയിൽ ആണ്. ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും ഷഫാലി വർമയുടെയും മികച്ച ഇന്നിങ്സുകളാണ് ഇന്ത്യയെ ശക്തമായി നിലയിൽ എത്തിച്ചത്.

ഇന്ത്യ 24 06 28 17 08 27 446

ഷഫാലി വർമ്മ ഇരട്ട സെഞ്ച്വറി നേടി. 197 പന്തിൽ നിന്ന് 205 റൺസ് ആണ് ഷഫാലി നേടിയത്. 8 സിക്സും 23 ഫോറും ഷഫാലി അടിച്ചു. സ്മൃതി മന്ദാന 161 പന്തിൽ നിന്ന് 149 റൺസ് എടുത്തു‌. 1 സിക്സും 27 ഫോറും ഈ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 292 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി.

ഇവരെ കൂടാതെ 55 റൺസ് എടുത്ത ജമീമ റോഡ്രിഗസ്, 15 റൺസ് എടുത്ത ശുഭ സതീഷ് എന്നിവരുടെയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഇപ്പോൾ 42 റൺസുമായി ഹർമൻപ്രീത് കൗറും, 43 റൺസുമായി റിച്ച ഘോഷും ആണ് ക്രീസിൽ ഉള്ളത്.