4 വിക്കറ്റുമായി ഷദബ് ഖാന്‍, 201 റണ്‍സിനു പാക്കിസ്ഥാനു വിജയം

Sports Correspondent

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ പാക്കിസ്ഥാനോട് തോല്‍വിയേറ്റു വാങ്ങിയ ശേഷം ഏകദിന പരമ്പരയിലും മോശം തുടക്കവുമായി സിംബാബ്‍വേ. ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ 201 റണ്‍സിന്റെ തോല്‍വിയാണ് സിംബാബ്‍വേ ഏറ്റുവാങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനാവശ്യപ്പെട്ട പാക്കിസ്ഥാന്‍ 308/7 എന്ന സ്കോര്‍ നേടി. ഇമാം ഉള്‍ ഹക്ക്(128), ആസിഫ് അലി(46) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് രണ്ടാം ഓവര്‍ മുതല്‍ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 35 ഓവറുകളില്‍ ടീം 107 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. പാക്കിസ്ഥാനു വേണ്ടി ഷദബ് ഖാന്‍ നാലും ഉസ്മാന്‍ ഖാന്‍, ഫഹീം അഷ്റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മുഹമ്മദ് അമീര്‍, ഹസന്‍ അലി എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial