ഖത്തർ ലോകകപ്പ് തിയതി പ്രഖ്യാപിച്ചു, പതിവ് തെറ്റിച്ച് ഫിഫ

- Advertisement -

ഖത്തർ ലോകകപ്പ് തിയതി ഫിഫ പുറത്ത് വിട്ടു. 2022 നവംബർ – ഡിസംബർ മാസങ്ങളിലാണ് അടുത്ത ലോകകപ്പ് നടക്കുക. സാധാരണ നിലയിൽ മെയ്- ജൂണ് മാസങ്ങളിൽ ലോകകപ്പ് നടത്തുന്ന ഫിഫ ഖത്തറിലെ കാലാവസ്ഥ പരിഗണിച്ചാണ് തീയതികൾ മാറ്റിയത്.

2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് അരങ്ങേറുക. ചരിത്രത്തിൽ ആദ്യമായാണ് ഈ മാസങ്ങളിൽ ലോകകപ്പ് അരങ്ങേറുന്നത്. മെയ്- ജൂണ് മാസങ്ങളിൽ ഖത്തറിലെ അസഹനീയ ചൂട് കളിക്കാർക്കും പ്രേക്ഷകർക്കും ഒരേ പോലെ ബുദ്ധിമുട്ടാകും എന്ന് കണ്ടാണ് ഫിഫ പ്രത്യേക പരിഗണന നൽകി തിയതി മാറ്റിയത്. അഴിമതി ആരോപണങ്ങളിൽ ഏറെ ഉലഞ്ഞ ഖത്തർ ലോകകപ്പ് വിജയമാക്കുക എന്നത് ഫിഫയുടെ അഭിമാന പ്രശ്നമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement