ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ വീണ്ടുമൊരു താരത്തിന് കോവിഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ച് ബോര്‍ഡിന്റെ പത്രക്കുറിപ്പ്. ആദ്യത്തെ കേസിലെന്ന പോലെ താരമേതെന്ന് വെളിപ്പെടുത്തിയിട്ടില്ല. താരത്തിനെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണെന്നും ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം നവംബര്‍ 21ന് ആരംഭിക്കേണ്ട ഇന്റര്‍-സ്ക്വാഡ് പരിശീലന മത്സരം ഉപേക്ഷിച്ചുവെന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. നേരത്തെ ക്യാമ്പിലേക്ക് വിളിച്ച മാര്‍ക്കോ മരൈസ്, സ്റ്റെഫന്‍ ടൈറ്റ് എന്നിവരെ റിലീസ് ചെയ്യുവാനും ബോര്‍ഡ് തീരുമാനിച്ചു.

നവംബര്‍ 27നാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.