മുൻ സ്കോട്ലൻഡ് ക്രിക്കറ്റ് താരത്തിനും കൊറോണ

- Advertisement -

മുൻ സ്കോട്ലൻഡ് ഓഫ് സ്പിന്നർ മജീദ് ഹഖിനും കൊറോണ ബാധയെന്ന് സ്ഥിരീകരണം. സ്കോട്ലൻഡിന് വേണ്ടി 2006 മുതൽ 2015 വരെ കളിച്ച താരമാണ് മജീദ് ഹഖ്. സ്കോട്ലൻഡിന് വേണ്ടി 54 ഏകദിന മത്സരങ്ങളും 24  ടി20 മത്സരങ്ങളും മജീദ് ഹഖ് കളിച്ചിട്ടുണ്ട്. നിലവിൽ സ്കോട്ലൻഡിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരം കൂടിയാണ് മജീദ് ഹഖ്.

ട്വിറ്ററിലൂടെ താരം തന്നെയാണ് തനിക്ക് കോറോണയുണ്ടെന്ന കാര്യം അറിയിച്ചത്. നിലവിൽ താരം റോയൽ അലക്സാണ്ട്ര ഹോസ്പിറ്റലിൽ ചികിത്സയിലാണ്. നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് ഇംഗ്ലണ്ടിലും സ്കോട്ലൻഡിലും ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചിരുന്നു. മെയ് 28 വരെയാണ് ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചിട്ടുണ്ട് .

Advertisement