ലോകത്തെ ഏറ്റവും റിച്ച് ടി20 ലീഗുമായി സൗദി അറേബ്യ, ഇന്ത്യൻ താരങ്ങളും കളിക്കാൻ സാധ്യത

Newsroom

Picsart 23 04 14 10 53 50 926
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിന്റെ മാതൃകയിൽ ഒരു ടി20 ക്രിക്കറ്റ് ലീഗ് നടത്താൻ ഒരുങ്ങുകയാണ് സൗദി അറേബ്യ‌. ലോകത്തെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് ആകും സൗദി അറേബ്യയിൽ വരാൻ പോകുന്നത്. സമ്മാന തുകയിലും താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിലും എല്ലാം ഐ പി എല്ലിനെ പോലും മറികടക്കുന്ന ലീഗാകും സൗദി അറേബ്യ ഒരുക്കുന്നത്‌. ലീഗ് അധികൃതർ ഇതിനകം തന്നെ ഐ പി എൽ ഉടമകളുമായി ഈ ലീഗിനെ സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്.

സൗദി 23 04 14 10 54 04 835

ഐ പി എല്ലിലെ ടീമുകളുടെ ഫ്രാഞ്ചൈസികൾ തന്നെ സൗദി ലീഗിലും ടീമുകൾ സ്വന്തമാക്കാൻ ആണ് സാധ്യത. ഇപ്പോൾ വിദേശ ലീഗിൽ ഇന്ത്യൻ താരങ്ങൾക്ക് കളിക്കാൻ അനുമതിയില്ല. എന്നാൽ സൗദി ലീഗ് വരുന്നതോടെ അതിനും മാറ്റം ഉണ്ടാകും. സൗദി ലീഗിൽ കളിക്കാ‌ൻ ഇന്ത്യൻ താരങ്ങളെ അനുവദിക്കുന്ന രീതിയിൽ നിയമങ്ങൾ മാറ്റാൻ ബി സി സി ഐ തയ്യാറാകും എന്നാണ് വിവരങ്ങൾ.