മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ബി.സി.സി.ഐ അർഹമായ പരിഗണന നൽകിയില്ലെന്ന ആരോപണവുമായി മുൻ പാകിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്. താൻ എപ്പോഴും പോസറ്റീവ് ആയ കാര്യങ്ങളാണ് പറയാൻ ശ്രമിക്കാറുള്ളതെന്നും എന്നാൽ ഇത് പറയാതിരിക്കാൻ കഴിയില്ലെന്നും സഖ്‌ലൈൻ മുഷ്‌താഖ് പറഞ്ഞു. ധോണിയെ കുറിച്ച് തനിക്ക് അഭിമാനം ഉണ്ടെന്നും താരത്തിന് ബി.സി.സി.ഐ ഒരു വിടവാങ്ങൽ മത്സരം നടത്തണമായിരുന്നെന്നും സഖ്‌ലൈൻ പറഞ്ഞു.
ധോണിയെ പോലെ ഒരു വലിയ താരത്തോടെ ബി.സി.സി.ഐ നല്ല രീതിയിൽ അല്ല പെരുമാറിയതെന്നും ധോണിയുടെ വിരമിക്കൽ ഒരിക്കലും ഇത്തരത്തിൽ ആവരുതെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ പറഞ്ഞു. ഇത് തന്റെ മനസ്സിൽ നിന്ന് വരുന്ന വാക്കുക്കൾ ആണെന്നും ഇതുപോലെയാണ് ലക്ഷകണക്കിന് ആരാധകരും ചിന്തിക്കുന്നതെന്നും സഖ്‌ലൈൻ മുഷ്‌താഖ് പറഞ്ഞു. താൻ ഈ രീതിയിൽ പറയുന്നത് കൊണ്ട് ഖേദം ഉണ്ടെന്നും എന്നാൽ ബി.സി.സി.ഐ ധോണിയോട് നല്ല രീതിയിൽ പെരുമാറിയില്ലെന്നും അതിൽ തനിക്ക് വേദനയുണ്ടെന്നും സഖ്‌ലൈൻ മുഷ്‌താഖ് പറഞ്ഞു. ഓഗസ്റ്റ് 15നാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.