“മെസ്സിക്ക് ബാഴ്സലോണയോട് വലിയ സ്നേഹമാണ്. അതുകൊണ്ട് ക്ലബ് വിടില്ല” – റൊണാൾഡോ

- Advertisement -

ലയണൽ മെസ്സി ബാഴ്സലോണ വിടിമെന്ന് താൻ കരുതുന്നില്ല എന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ. മെസ്സിക്ക് ബാഴ്സലോണ എന്ന ക്ലബിനോട് വലിയ സ്നേഹമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ബാഴ്സലോണയുടെ പ്രകടനങ്ങളിൽ അദ്ദേഹത്തിന് നിരാശ കാണും. അത് സ്വാഭാവികമാണ്. എന്നാൽ ഈ കാരണം കൊണ്ട് മെസ്സി ബാഴ്സ വിടുമെന്ന് താൻ കരുതുന്നില്ല എന്നും റൊണാൾഡോ പറഞ്ഞു.

താൻ ആണ് ബാഴ്സലോണ ക്ലബിന്റെ ഉടമ എങ്കിൽ ഒരിക്കലും മെസ്സിയെ പോലൊരു താരത്തെ ക്ലബ് വിടാൻ അനുവദിക്കില്ല എന്നും റൊണാൾഡോ പറഞ്ഞു. മെസ്സിക്ക് ഇപ്പോൾ വേണ്ടത് സഹതാരങ്ങളുടെ പിന്തുണയാണ്. ടീം മെച്ചപ്പെടുത്താൻ ആണ് ബാഴ്സലോണ ശ്രമിക്കേണ്ടത്. അല്ലാതെ തങ്ങളുടെ പ്രധാന താരത്തെ വിൽക്കുക അല്ല വേണ്ടത് എന്നും റൊണാൾഡോ പറഞ്ഞു.

Advertisement