സഞ്ജുവിനെ ശ്രീലങ്കക്കും ന്യൂസിലൻഡിനും എതിരെ സ്ഥിരമായി കളിപ്പിക്കണം എന്ന് വസീം ജാഫർ

Newsroom

മലയാളി താരം സഞ്ജു സാംസണെ സ്ഥിരമായി ഇന്ത്യൻ ടീമിൽ കളിപ്പിക്കണം എന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ശ്രീലങ്കയ്‌ക്കും ന്യൂസിലൻഡിനുമെതിരായ വരാനിരിക്കുന്ന പരമ്പരകൾക്കുള്ള ടീമിൽ സാംസണെ ഉൾപ്പെടുത്തണം എന്ന് ജാഫർ ട്വീറ്റ് ചെയ്തു. വൈറ്റ്-ബോൾ ക്രിക്കറ്റിൽ സാംസൺ സ്ഥിരമായി കളിക്കണം എന്ന് ആഗ്രഹിക്കുന്നു എന്നും ജാഫർ പറഞ്ഞു.

Picsart 22 12 26 14 55 54 588

ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനും എതിരായ ടി20 ഐ, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായി സഞ്ജു സാംസൺ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒപ്പം സ്ഥിരതയാർന്ന ഒരു ലോംഗ് റൺ താരത്തിൻ. ടീമിൽ കിട്ടും എന്നും ഞാൻ കരുതുന്നു. ജാഫർ ട്വീറ്റ് ചെയ്തു.

ജനുവരി 3 മുതൽ ജനുവരി 15 വരെ മൂന്ന് ടി20 മത്സരങ്ങൾക്കും മൂന്ന് ഏകദിനങ്ങൾക്കുമായി ശ്രീലങ്ക ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്. ജനുവരി 18 മുതൽ ഫെബ്രുവരി 1 വരെ ആണ് ന്യൂസിലൻഡ് ഇന്ത്യയിൽ എത്തുന്നത്.