17.4 എന്ന മികച്ച സ്കോര്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍ യോ-യോ ഫിറ്റ്നെസ് ടെസ്റ്റ് പാസായി. നേരത്തെ ഇംഗ്ലണ്ടിലേക്കുള്ള എ ടീമില്‍ നിന്ന് താരത്തെ ഇതെ ടെസ്റ്റില്‍ പരാജയപ്പെട്ടതിനു പുറത്താക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ടെസ്റ്റ് കേരള താരം പാസ് ആവുകയാണുണ്ടായത്. 16.1 എന്നതാണ് ടെസ്റ്റ് പാസാവാനുള്ള സ്കോറെന്നിരിക്കെ മികച്ച വിജയമാണ് സഞ്ജുവിന്റേത്. കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുന്നേയാണ് സഞ്ജു തന്റെ ടെസ്റ്റ് പരാജയപ്പെട്ടത്.
മുമ്പ് പരാജയപ്പെട്ട ടെസ്റ്റ് വീണ്ടും എടുത്ത് താരങ്ങള്‍ പാസാവുമ്പോള്‍ എന്താണിതിനു അടിസ്ഥാനമെന്നാണ് ക്രിക്കറ്റ് രംഗത്തെ പ്രമുഖര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുക്കല്‍ മാനദണ്ഡമായി ഇതിനെ പരിഗണിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. നാലാഴ്ചയ്ക്കുള്ളില്‍ 15.6 എന്ന സ്കോറില്‍ നിന്ന് 17.3 എന്ന സ്കോറിലേക്ക് താരം ഉയര്‍ന്നുവെങ്കിലും ഇതിനിടയില്‍ താരത്തിനു ഇന്ത്യ എ ടൂര്‍ തന്നെ നഷ്ടമായത് മറക്കരുതെന്നാണ് ശശി തരൂര്‍ ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
Delighted to learn that Sanju Samson passed his yoyo test today. He scored 17.3 when the passing point was 16.1. The pointlessness of the test is seen in his going from 15.6 to 17.3 in 4 weeks. But in the process he missed an IndiaA tour. & India missed him. @BCCI should rethink!
— Shashi Tharoor (@ShashiTharoor) July 12, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial