എന്താണ് സഞ്ജു ചെയ്ത തെറ്റ്?

Picsart 22 11 27 11 46 38 591

ക്രിക്കറ്റ് പ്രേമികൾ ആകെ ചോദിച്ചു പോവുകയാണ്. എന്താണ് സഞ്ജു ചെയ്ത തെറ്റ്? ഇത്രകാലവും സഞ്ജുവിനെ ടീമിൽ എടുക്കാത്ത സമയത്ത് ഒക്കെ പല കാരണങ്ങളും പറഞ്ഞ് ക്രിക്കറ്റ് പ്രേമികൾ സമാധാനിച്ചിരുന്നു. പക്ഷെ ഇനിയും അതിനാകുമോ? ഇന്ന് ന്യൂസിലൻഡിനെതിരായ മത്സരത്തിൽ കൂടെ സഞ്ജുവിനെ തഴഞ്ഞത് കണ്ട് വേദനയോടെ നിസ്സഹായരായി ഇരിക്കാനെ സഞ്ജുവിനോട് ഇഷ്ടമുള്ളവർക്ക് ആവുന്നുള്ളൂ. ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി20യിലുമായി ആകെ ഒരു മത്സരം ആണ് സഞ്ജുവിന് കളിക്കാൻ കിട്ടിയത്.

ആ കിട്ടിയ അവസരത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും അടുത്ത മത്സരത്തിൽ വീണ്ടും സഞ്ജു സാംസൺ തഴയപ്പെട്ടു. സഞ്ജുവിന്റെ ആത്മവിശ്വാസം വരെ തകർത്തു കളയുകയാണ് ടീം മാനേജ്മെന്റ്. സീനിയർ താരങ്ങൾ എല്ലാം വിശ്രമിക്കുന്ന ഈ പരമ്പരകളിൽ പോലും ഇതാണ് വിധി എങ്കിൽ സഞ്ജുവിന് ഇനി എന്ന് അവസരം കിട്ടുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കേണ്ടത്.

സഞ്ജു 22 11 27 11 46 51 650

86*(63), 30*(36), 2*(4), 36(38) എന്നിങ്ങനെയാണ് സഞ്ജുവിന്റെ അവസാന നാല് ഏകദിന ഇന്നിങ്സുകൾ. ഈ ടീമിൽ ഇപ്പോൾ അവസരം കിട്ടുന്ന എത്ര പേർക്ക് ഇതു പോലെ നല്ല പ്രകടനം ഒപ്പം ഉണ്ട്? ഒരു കളിയും കളിക്കാതെ റിഷഭ് പന്ത് എത്രകാലമായി ടീമിൽ തുടരുന്നു? എന്താണ് സഞ്ജു ചെയ്ത തെറ്റ് എന്ന ചോദ്യത്തിന് ഇന്ത്യൻ ടീം മാനേജ്മെന്റിൽ നിന്ന് ഒരുത്തരം ക്രിക്കറ്റ് പ്രേമികൾ അർഹിക്കുന്നു.