മഴ മാറിയാൽ അല്ലേ കളി!!! ഇന്ത്യ ന്യൂസിലാണ്ട് രണ്ടാം ഏകദിനം ഉപേക്ഷിച്ചു

Indianewzealand

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ഏകദിനം ഉപേക്ഷിച്ചു. മഴ കാരണം മത്സരം 12.5 ഓവറിൽ തടസ്സപ്പെട്ടപ്പോള്‍ ഇന്ത്യ 89/1 എന്ന നിലയിലായിരുന്നു. നേരത്തെ 5ാം ഓവറിനിടെയും മഴ കാരണം കളി നിര്‍ത്തിയിരുന്നു.

പിന്നീട് മത്സരം 29 ഓവറാക്കി ചുരുക്കി പുനരാരംഭിച്ചുവെങ്കിലും മഴ വീണ്ടും വില്ലനായി എത്തി. ശിഖര്‍ ധവാനെ(3) നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി 45 റൺസുമായി ശുഭ്മന്‍ ഗില്ലും 34 റൺസ് നേടി സൂര്യകുമാര്‍ യാദവും ആയിരുന്നു ക്രീസിലുണ്ടായിരുന്നത്.

മാറ്റ് ഹെന്‍റിയ്ക്കാണ് ശിഖര്‍ ധവാന്റെ വിക്കറ്റ് ലഭിച്ചത്.