തിളങ്ങാൻ ആവാതെ സഞ്ജു സാംസൺ

Newsroom

ആദ്യ ടി20യിൽ കിട്ടിയ അവസരം മുതലെടുക്കാതെ മലയാളി താരം സഞ്ജു സാംസൺ. ഇന്ന് ശ്രീലങ്കയ്ക്ക് എതിരായ ടി20യിൽ നേരത്തെ തന്നെ ക്രീസിൽ എത്താൻ കഴിഞ്ഞിട്ടും സഞ്ജു തന്റെ വിക്കറ്റ് വെറുതെ കളഞ്ഞു. 6 പന്തിൽ നിന്ന് 5 റൺസ് മാത്രമാണ് സഞ്ജു സാംസൺ ഇന്ന് എടുത്തത്. അതും തുടക്കത്തിൽ ഒരു അവസരം സഞ്ജു നൽകിയത് ശ്രീലങ്ക വിട്ടു കളഞ്ഞതിനു ശേഷം ആയിരുന്നു.

Picsart 22 12 26 14 55 41 411

ധനഞ്ചയയുടെ പന്തിൽ സഞ്ജു നൽകിയ അവസരം അവസലങ്ക കൈക്കലാക്കിയിരുന്നു. എന്നാൽ ക്യാച്ചിന് മുമ്പ് പന്ത് നിലത്ത് കുത്തിയത് സഞ്ജുവിന് തുണയായി. ഈ പന്ത് കഴിഞ്ഞ് രണ്ട് പന്തുകൾ മാത്രമാണ് സഞ്ജു ക്രീസിൽ നിന്നത്. വീണ്ടും പന്ത് ഉയർത്തിയടിച്ചു. ഇത്തവണ മധുശങ്ക ക്യാച്ച് കളഞ്ഞില്ല. ധനഞ്ചയക്ക് അർഹിച്ച വിക്കറ്റും ലഭിച്ചു. അടുത്ത മത്സരത്തിൽ സഞ്ജു ഫോമിൽ ആകും എന്ന പ്രതീക്ഷയിലാണ് ഇനി സഞ്ജു ആരാധകർ.