സഞ്ജു സാംസൺ ഫോമിലേക്ക് തിരികെയെത്തി. അവസാന 2 ടി20യിൽ ഡക്കിൽ പോയ സഞ്ജു സാംസൺ ഇന്ന് അവസാന ടി20യിൽ അർധ സെഞ്ച്വറിയുമായി ഫോമിൽ എത്തി. ഇപ്പോൾ മത്സരം 10ആം ഓവറിൽ നിൽക്കെ സഞ്ജു 52 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

പക്വതയോടെ കളിച്ച സഞ്ജു കൃത്യമായി മോശം പന്തുകൾ നോക്കി ആക്രമിക്കുക ആയിരുന്നു ഇന്ന് ഇതുവരെ. സഞ്ജു 28 പന്തിൽ നിന്നാണ് അർധ സെഞ്ച്വറിയിൽ എത്തിയത്. 5 ഫോറും 3 സിക്സും സഞ്ജു സാംസൺ അടിച്ചു കഴിഞ്ഞു. പവർ പ്ലേയിൽ സഞ്ജുവും അഭിഷേകും ചേർന്ന് 73 റൺസ് പവർ പ്ലേയിൽ അടിച്ചു.