രാജസ്ഥാൻ റോയൽസ് (RR) ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. 2026-ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിടാനുള്ള ആഗ്രഹം സഞ്ജു പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, എംഎസ് ധോണിക്ക് ശേഷം ഒരു ദീർഘകാല ക്യാപ്റ്റനെ തേടുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK), സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

തമിഴ്‌നാട് ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ക്രിസ് ശ്രീകാന്ത് സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സിൽ ചേരുന്നതിനെ പരസ്യമായി പിന്തുണച്ചു. സഞ്ജു ഒരു “മികച്ച കളിക്കാരനാണെന്നും”, ധോണിക്ക് അനുയോജ്യനായ പിൻഗാമിയാണെന്നും ശ്രീകാന്ത് പറഞ്ഞു.
ഐപിഎൽ 2026-ൽ ധോണി തന്റെ അവസാന സീസൺ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ചെന്നൈയിൽ സഞ്ജുവിനുള്ള ജനപ്രീതിയും സ്വാധീനവും അദ്ദേഹത്തെ ഒരു മികച്ച പകരക്കാരൻ ആക്കും ർന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് രാജസ്ഥാൻ റോയൽസിന് ദോഷകരമായിരിക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.