നമ്മുടെ സഞ്ജു സാംസൺ!! ഇന്ത്യക്ക് ആയി വീണ്ടും സെഞ്ച്വറി

Newsroom

Sanju Samson

സഞ്ജു സാംസൺ ഫോമിലേക്ക് തിരികെയെത്തി. അവസാന 2 ടി20യിൽ ഡക്കിൽ പോയ സഞ്ജു സാംസൺ ഇന്ന് അവസാന ടി20യിൽ സെഞ്ച്വറിയുമായി ഫോമിൽ എത്തി. ഇപ്പോൾ മത്സരം 18ആം ഓവറിൽ നിൽക്കെ സഞ്ജു 100* റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

1000727007

പക്വതയോടെ കളിച്ച സഞ്ജു കൃത്യമായി മോശം പന്തുകൾ നോക്കി ആക്രമിക്കുക ആയിരുന്നു ഇന്ന്. സഞ്ജു 28 പന്തിൽ നിന്നാണ് അർധ സെഞ്ച്വറിയിൽ എത്തിയത്. 5 ഫോറും 3 സിക്സും സഞ്ജു സാംസൺ ഫിഫ്റ്റി നേടുമ്പോൾ തന്നെ അടിച്ചു കഴിഞ്ഞു. പവർ പ്ലേയിൽ സഞ്ജുവും അഭിഷേകും ചേർന്ന് 73 റൺസ് പവർ പ്ലേയിൽ അടിച്ചു. അഭിഷേക് 18 പന്തിൽ നിന്ന് 36 റൺസ് ആണ് അടിച്ചത്.

ഇതിനു ശേഷം തിലക് വർമ്മക്ക് ഒപ്പം ചേർന്ന് സഞ്ജു സാംസൺ ആക്രമണം തുടർന്നു. തിലക് വർമ്മ 22 പന്തിലേക്ക് അർധ സെഞ്ച്വറിയിൽ എത്തി. സഞ്ജു സാംസൺ 51 പന്തിലാണ് സെഞ്ച്വറിയിൽ എത്തിയത്. 8 സിക്സും 6 ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഇത് ഇന്ത്യക്ക് ആയുള്ള സഞ്ജുവിന്റെ മൂന്നാം ടി20 സെഞ്ച്വറിയാണിത്.