സഞ്ജു സാംസൺ ധവാന് പകരക്കാരനായി ന്യൂസിലാന്റിനെതിരായ ഇന്ത്യൻ സ്ക്വാഡിൽ

ന്യൂസിലാന്റിനെതിരായ ഇന്ത്യൻ സ്ക്വാഡിൽ പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ. പരിക്കേറ്റ ധവാന്റെ പകരക്കാരനായിട്ടാണ് സഞ്ജുവിനെ ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി തിര‌ഞ്ഞെടുത്തത്. ടി20 യിൽ പരിക്കേറ്റ ശിഖർ ധവാന് പകരക്കാരനായി സഞ്ജു സാംസൺ വരുമ്പോൾ ഏകദിനത്തിൽ അവസരം ലഭിച്ചത് പ്രിത്വി ഷായ്ക്കാണ്. ബെംഗളൂരുവിൽ ഫീൽഡിംഗിനിടെയ്ക്കാണ് ധവാന് തോളിൽ പരിക്കേറ്റത്. ഒരിടവേളക്ക് ശേഷം ഇന്ത്യൻ ടീമിലെത്തിയ ധവാന് പരിക്ക് വീണ്ടും വില്ലനാകുകയായിരുന്നു.

അതേ സമയം ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണ് അവസരം നൽകിയിരുന്നു. കളിയിലെ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ച സഞ്ജുവിനെ അന്ന് ഭാഗ്യം തുണച്ചില്ല. രണ്ടാം പന്തില്‍ തന്നെ സഞ്ജു പുറത്താകുകയായിരുന്നു. വിക്കറ്റിന് പിന്നിലെ സഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Previous articleറാകിബുളിന് ഹാട്രിക്, ഉജ്ജ്വല ജയവുമായി ബംഗ്ളദേശ്
Next articleരണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ടെന്നീസിലെ വികൃതിചെറുക്കൻ