സഞ്ജു അവസരങ്ങൾ മുതലാക്കേണ്ടതുണ്ട് എന്ന് ഗംഭീർ

Newsroom

സഞ്ജു സാംസൺ ഇന്നലെ ശ്രീലങ്കയ്ക്ക് എതിരെ പെട്ടെന്ന് പുറത്തായതിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. കിട്ടിയ അവസരങ്ങൾ സഞ്ജു മുതലാക്കാത്തതിനെ ആണ് ഗംഭീർ വിമർശിച്ചത്. അദ്ദേഹത്തിന് എത്രമാത്രം കഴിവുണ്ടെന്ന് നമ്മൾ എല്ലാവർക്കും അറിയാം, പക്ഷേ ഈ അവസരങ്ങൾ അയാൾ മുതലാക്കേണ്ടതുണ്ട്,” സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ് ലൈവ് ഷോയ്ക്കിടെ അദ്ദേഹം പറഞ്ഞു.

സഞ്ജു 23 01 03 19 49 24 588

ഗംഭീർ മാത്രമല്ല ഗവാസ്കറും സഞ്ജുവിനെ വിമർശിച്ചു. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ ആണ് ഗവാസ്കർ പരാമർശിച്ചത്. ഇത്തവണ, ഷോർട്ട് തേർഡ് മാനിലേക്കാണ് ഒരു എഡ്ജ് ആണ് സഞ്ജുവിന് അവസാനം കുറിച്ചത്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷൻ പലപ്പോഴുൻ പിഴക്കുന്നു. സഞ്ജു മികച്ച കളിക്കാരനാണ്. സഞ്ജു സാംസണിന് വളരെയധികം കഴിവുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷൻ അവനെ തന്നെ നിരാശനാക്കുന്നു. മത്സരത്തിനിടെ ഗവാസ്‌കർ പറഞ്ഞു