അതിവേഗം സഞ്ജു, അര്‍ദ്ധ ശതകത്തിന് ശേഷം പുറത്ത്

Sports Correspondent

ട്രിനിഡാഡിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 32 ഓവറിൽ 224/3 എന്ന നിലയിലായിരുന്നു. ഇഷാന്‍ കിഷന്‍ പുറത്തായ ശേഷം റുതുരാജ് ഗായക്വാഡിനെയും നഷ്ടമായപ്പോള്‍ ഇന്ത്യ 154/2 എന്ന നിലയിലേക്ക് വീണിരുന്നു. പിന്നീട് ക്രീസിലെത്തിയ സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയുടെ സ്കോറിന് വേഗത കൂട്ടിയത്.

ഓപ്പണര്‍മാര്‍ 143 റൺസ് നേടിയ ശേഷം ഇന്ത്യയ്ക്ക് ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 77 റൺസായിരുന്നു ഇഷാന്‍ കിഷന്‍ നേടിയത്. സഞ്ജു സാംസൺ തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ പുറത്താകുകയായിരുന്നു. 41 പന്തിൽ നിന്ന് 51 റൺസ് നേടിയാണ് സഞ്ജു പുറത്തായത്.

ഗിൽ 75 റൺസ് നേടി പുറത്താകാതെ നിൽക്കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് താരത്തിന് കൂട്ടായി ക്രീസിലുള്ളത്.