ഒരു വർഷത്തിൽ 3 ടി20 സെഞ്ച്വറി!! റെക്കോർഡ് സൃഷ്ടിച്ച് സഞ്ജു സാംസൺ

Newsroom

Sanju
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു കലണ്ടർ വർഷത്തിൽ മൂന്ന് ടി20 അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായി സഞ്ജു സാംസൺ ചരിത്രം സൃഷ്ടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ സെഞ്ച്വറി നേടിയതോടെ ആണ് സഞ്ജു ഈ ചരിത്ര നേട്ടം കുറിച്ചത്. 56 പന്തിൽ 6 ഫോറും 9 സിക്‌സും ഉൾപ്പടെ പുറത്താകാതെ 109 റൺസ് ഇന്ന് സഞ്ജു നേടി.

Picsart 24 11 15 22 02 10 527

ഈ പരമ്പരയിലെ ഉദ്ഘാടന മത്സരത്തിലും സഞ്ജു സാംസൺ സെഞ്ച്വറി നേടിയിരുന്നു. അതിനു മുമ്പ് ബംഗ്ലാദേശിന് എതിരെയും സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ഈ സെഞ്ച്വറി ഇന്ത്യയെ 283/1 എന്ന വലിയ സ്‌കോറിലേക്ക് നയിച്ചു. ഇന്ത്യ 135 റൺസിന്റെ വിജയവും ഇന്ന് നേടി.

47 പന്തിൽ പുറത്താകാതെ 120 റൺസ് നേടിയ തിലക് വർമ്മയും സാംസണിൻ്റെ തകർപ്പൻ പ്രകടനത്തിനെ ഇന്ന് സഹായിച്ചു. .