“ഗ്രീൻവുഡിന്റെ വളർച്ചയ്ക്ക് ആകാശം മാത്രമാണ് തടസ്സമായുള്ളത്”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡിന് വലിയ ഭാവി തന്നെ ഉണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഗ്രീൻവുഡിന്റെ വളർച്ചയ്ക്ക് തടസ്സമായി ഉള്ളത് ആകാശം മാത്രമാണെന്നും ആകാശം വരെ താരത്തിന് വളരാമെന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ സ്ഥിര സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് ഗ്രീൻവുഡ്.

ഇതുവരെ നാൽപ്പതിൽ അധികം മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 14 ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. 18കാരനായ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഗ്രീൻവുഡിന് അറിയാം മികച്ച താരമായി മാറാൻ എന്ത് വേണമെന്നും എങ്ങനെ പ്രവർത്തിക്കണം എന്നും ഗ്രീൻവുഡിന് അറിയാമെന്നും സോൾഷ്യാർ പറഞ്ഞു.

Advertisement