“ധോണിയും ഹാർദ്ദികും ഒരേ പോലെ ശാന്തരായ ക്യാപ്റ്റന്മാർ”

Newsroom

Picsart 23 03 24 22 02 46 710

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദ്ദിക് പാണ്ഡ്യ മഹേന്ദ്ര സിംഗ് ധോണിയെ പോലെ ആണെന്ന് ഗുജറാത്ത് ടൈറ്റൻസ് സ്പിന്നർ സായ് കിഷോർ. ഹാർദിക്കും മഹി ഭായിയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ വളരെ സാമ്യമുള്ളവരാണ്, ഇരുവരും വളരെ ശാന്തരാണ്. വിജയവും പരാജയവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ഹാർദിക്കിന്റെ കഴിവിനെ ഞാൻ ശരിക്കും വിലമതിക്കുന്നു. അവൻ ഒരു ശാന്തനായ ആളാണ്. സായ് കിഷോർ പറഞ്ഞു.

ധോണി 23 02 18 03 14 15 186

കഴിഞ്ഞ വർഷം കളിച്ചത് പോലെ കളിച്ചാൽ നിലവിലെ ചാമ്പ്യന്മാർ എന്ന ടാഗ് ഗുജറാത്ത ടൈറ്റൻസിന് സമ്മർദ്ദം ആകില്ല എന്നും സായ് കിഷോർ പറഞ്ഞു. കഴിഞ്ഞ വർഷം ഞങ്ങൾ നന്നായി കളിച്ചു, അതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. ഞങ്ങൾക്ക് അത് വീണ്ടും ചെയ്യാൻ കഴിയുമെങ്കിൽ അതായിരിക്കും വലിയ കാര്യം എന്നും സായി കിഷോർ കൂട്ടിച്ചേർത്തു