സാഹയ്ക്ക് ശുഭകരമല്ലാത്ത വാര്‍ത്ത

- Advertisement -

ലഭിക്കുന്ന വിവരപ്രകാരം വൃദ്ധിമന്‍ സാഹയുടെ പരിക്ക് അല്പം ഗുരുതരമാണെന്നും കുറച്ചേറെ നാളത്തേക്ക് താരത്തിനു പുറത്തിരിക്കേണ്ടി വരുമെന്നുമാണ് അറിയുവാന്‍ കഴിയുന്നത്. ഐപിഎല്‍ രണ്ടാം ക്വാളിഫയറിനിടെ ശിവം മാവിയുടെ പന്തില്‍ തള്ള വിരലിനു പരിക്കേറ്റാണ് സാഹ പരിക്കിന്റെ പിടിയിലായതെങ്കിലും താരത്തിന്റെ തോളിനേറ്റ പരിക്കാണ് ഇപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് താരത്തെ മാറ്റിയിരിക്കുന്നതെന്നാണ് അറിയുന്നത്.

എന്നാല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക പര്യടനത്തിനിടെയാണ് സാഹയ്ക്ക് തോളിനു പരിക്കേറ്റത്. അതിനു ശേഷം ഐപിഎലില്‍ താരം കളിച്ചിരുന്നുവെങ്കിലും അത് കുത്തിവയ്പ്പുകളുടെ സഹായത്തോടെയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ പേശിവലിവ് കാരണം സാഹയ്ക്ക് 2 ടെസ്റ്റില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നിരുന്നു.

റീഹാബിലിറ്റേഷന്‍ പ്രക്രിയ തുടരുകയായിരുന്ന താരം ഇനി ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നും കുറഞ്ഞത് മൂന്ന് മാസത്തോളം ഇനിയും ടീമില്‍ നിന്ന് പുറത്തിരിക്കേണ്ടി വരുമെന്നുമാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement