മാത്യൂസിനു ന്യൂസിലാണ്ട് ഏകദിന പരമ്പരയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റും നഷ്ടമാകും, പകരം ഏകദിനങ്ങളില്‍ സദീര സമരവിക്രമ

Sports Correspondent

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിനിടെ പരിക്കേറ്റ ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസിനു ന്യൂസിലാണ്ട് ഏകദിന പരമ്പരയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബ്രിസ്ബെയിന്‍ ടെസ്റ്റും നഷ്ടമാകും. ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനിടെയാണ് താരം പരിക്കേറ്റ് റിട്ടയര്‍ഡ് ഹര്‍ട്ട് ആയത്. കുറഞ്ഞത് നാല് ആഴ്ചയെങ്കിലും താരം കളത്തിനു പുറത്താകുമെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.

ഫെബ്രുവരി 1നു കാന്‍ബറയില്‍ ആരംഭിയ്ക്കുന്ന രണ്ടാം ടെസ്റ്റിനു താരം മത്സര സജ്ജമാകുമെന്നാണ് കരുതപ്പെടുന്നത്. ആഞ്ചലോ മാത്യൂസിനു പകരം സദീര സമരവിക്രമയെ ശ്രീലങ്ക ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന, ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.