യുവരാജ് സിംഗിന് ആശംസകളുമായി മാസ്റ്റർ ബ്ലാസ്റ്റർ

Jyotish

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ഇന്ത്യയുടെ സൂപ്പർ താരം യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയത്. ആരാധകർ ഇതൊരു ഞെട്ടലായി ഏറ്റെടുത്തപ്പോൾ ക്രിക്കറ്റ് ലോകത്തെ സഹതാരങ്ങൾ ആശംസകളുമായി എത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ യുവരാജ് സിംഗിന് ആശംസകളുമായി എത്തി. ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് തയ്യാറെടുക്കുന്ന യുവിക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു മാസ്റ്റർ ബ്ലാസ്റ്റർ.

28 വർഷങ്ങൾക്ക് ശേഷമാണ് 2011ൽ ക്രിക്കറ്റ് ലോകകപ്പ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ക്രിക്കറ്റ് ലോകകപ്പുമായി യുവിയോടൊപ്പം നിൽക്കുന്ന ചിത്രവും സച്ചിൻ ട്വിറ്ററിൽ പങ്കുവെച്ചു. 402 മത്സരങ്ങളില്‍ നിന്ന് 11788 അന്താരാഷ്ട്ര റണ്‍സുകളാണ് യുവരാജ് സിംഗ് നേടിയിട്ടുള്ളത്. ഇതില്‍ 17 ശതകങ്ങളും 71 അര്‍ദ്ധ ശതകങ്ങളും നേടിയിട്ടുണ്ട്. ടി20, ഏകദിന ലോകകപ്പുകൾ ഇന്ത്യയിലെത്തിയതിന് പിന്നിലും യുവിയുടേയും പരിശ്രമമുണ്ട്.