എവർട്ടൻ യുവ താരത്തെ ടീമിൽ എത്തിച്ച് ശാൽക്കെ

എവർട്ടൻ യുവ താരം ജോൻജോ കെന്നി ഇനി ജർമ്മൻ ക്ലബ്ബായ ശാൽകെയിൽ കളിക്കും. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം കളിക്കാൻ ബുണ്ടസ് ലീഗെയിലേക്ക് എത്തുന്നത്. പുതിയ സീസണിലേക്ക് ടീമിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്ന ജർമ്മൻ ക്ലബ്ബിന്റെ നിർണായക സൈനിങ്ങാണ് ഇത്.

22 വയസുകാരനായ കെന്നി ഇംഗ്ലണ്ട് അണ്ടർ 21 ദേശീയ താരമാണ്. റൈറ്റ് ബാക്കായ കെന്നി എവർട്ടൻ യൂത്ത് സിസ്റ്റത്തിലൂടെ വളർന്ന് വന്ന താരമാണ്. 2014 മുതൽ എവർട്ടൻ സീനിയർ ടീമിന്റെ താരമായ കെന്നി അവർക്കായി 31 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.