മുൾഡറിനും ഇര്‍വിയ്ക്കും കോവിഡ്, ആദ്യത്തെ അന്താരാഷ്ട്ര കോവിഡ് സബ്സ്റ്റിറ്റ്യൂഷനുകള്‍ നടത്തി ദക്ഷിണാഫ്രിക്ക

Sports Correspondent

പോര്‍ട്ട് എലിസബത്തിലെ ടെസ്റ്റിന്റെ നാലാം ദിവസം ദക്ഷിണാഫ്രിക്ക വിജയിച്ചുവെങ്കിലും ടീമിന് തിരിച്ചടിയായി സാരെൽ ഇര്‍വിനും വിയാന്‍ മുള്‍ഡര്‍ക്കും കോവിഡ്. പകരം മത്സരത്തിൽ ഖായ സോണ്ടോയും ഗ്ലെന്‍ടൺ സ്റ്റുര്‍മാനുമാണ് കളത്തിലിറങ്ങിയത്. ഇന്ത്യ ആദ്യത്തെ അന്താരാഷ്ട്ര കോവിഡ് സബ്സ്റ്റിറ്റ്യൂഷനുകളാണ്.

ഇരു താരങ്ങളും ടീം ഹോട്ടലില്‍ ക്വാറന്റീനിലാണ് കഴിയുന്നത്. നേരത്തെ ബംഗ്ലാദേശ് കോച്ച് റസ്സൽ ഡൊമിംഗോയ്ക്കും ദക്ഷിണാഫ്രിക്ക ബൗളിം് കോച്ച് ചാള്‍ ലാംഗേവെൽഡടിനും കോവിഡ് ബാധിച്ചിരുന്നു.