ഒന്നാം സ്ഥാനം ലക്ഷ്യമാക്കി അപരാജിതരായ ഗുജറാത്ത്, ടോസ് സൺറൈസേഴ്സിന്

Sports Correspondent

Srhguj
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിൽ ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദ്രാബാദും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയ്ക്കെതിരെ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് സൺറൈസേഴ്സ് ഇന്നത്തെ മത്സരത്തിനും ഇറങ്ങുന്നത്.

ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങിയ സൺറൈസേഴ്സ് കഴിഞ്ഞ മത്സരത്തിൽ ചെന്നൈയെ വീഴ്ത്തി ആദ്യ പോയിന്റ് നേടിയിരുന്നു. അതേ സമയം മൂന്ന് മത്സരങ്ങളിൽ മൂന്നും വിജയിച്ചാണ് ഗുജറാത്ത് എത്തുന്നത്. ഗുജറാത്ത് നിരയിലും മാറ്റമില്ല.

ഗുജറാത്ത് ടൈറ്റന്‍സ്: Matthew Wade(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar, Rashid Khan, Lockie Ferguson, Mohammed Shami, Darshan Nalkande

സൺറൈസേഴ്സ് ഹൈദ്രാബാദ്: Abhishek Sharma, Kane Williamson(c), Rahul Tripathi, Nicholas Pooran(w), Aiden Markram, Shashank Singh, Washington Sundar, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan